അതിശക്തമായ ഇടിമിന്നല്‍; തീഗോളം പോലെ വിമാനം; ഭീതിയുണർത്തുന്ന ദൃശ്യം

ഒരു വിമാനം ആകാശത്തു കൂടി പോകുമ്പോൾ ഉരുണ്ടുകൂടിയ മേഘങ്ങള്‍ക്കിടയിലുണ്ടായ മിന്നലിന്റെയും ഇടിയുടെയും ഭയാനക ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. 35,000 അടി ഉയരത്തിൽ പറക്കുമ്പോള്‍ സംഭവിച്ച വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
also read :വ്യാജ ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിർമ്മിച്ചു; രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിൽ

പറന്നുയരാന്‍ തയ്യാറെടുക്കുന്ന ഒരു വിമാനത്തില്‍ നിന്നായിരുന്നു വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത നിമിഷം കറുത്തിരുണ്ട ആകാശത്ത് ഓരോ സെക്കന്‍റിലും അതിശക്തമായ ഇടിമിന്നല്‍ അനുഭവപ്പെടുന്നു. ഇതിനിടെയിലൂടെ ചുവന്ന ഒരു വസ്തുവിനെ പോലെയായിരുന്നു വിമാനം കടന്ന് പോയിരുന്നത്. parampreeeeet എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘ അക്ഷരാര്‍ത്ഥത്തില്‍ ആകാശത്തൊരു ഫയര്‍വര്‍ക്ക്സ്’ എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചത്. നിരവധി വിമാന യാത്രക്കാര്‍ തങ്ങള്‍ക്ക് അപൂര്‍വ്വമായി ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടിവന്നിട്ടുണ്ടെന്ന് വീഡിയോയ്ക്ക് കമന്റായി കുറിച്ചു. നിരവധി പേര്‍ ഈ വീഡിയോ പങ്കു വച്ചു. ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

also read :മഴ കനക്കും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News