കുതിരയെ ബലമായി കഞ്ചാവ് വലിപ്പിച്ച് യുവാക്കള്‍; വീഡിയോ വൈറലായതോടെ അന്വേഷണവുമായി പൊലീസ്

കുതിരയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായതോടെ അന്വേഷണവുമായി പൊലീസ്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാക്കളുടെ ക്രൂരതയെന്നാണ് റിപ്പോര്‍ട്ട്.

Also Read- ‘ഇന്‍വെസ്റ്റിഗേറ്റിംഗ് ഇന്‍ ഗേള്‍ ചൈല്‍ഡ്’; അമേരിക്കയില്‍ നാക്ക് പിഴച്ച് നരേന്ദ്രമോദി; വീഡിയോ

രണ്ട് യുവാക്കള്‍ ചേര്‍ന്ന് ചുമടെടുക്കുന്ന കുതിരയുടെ മൂക്കും വായും പൊത്തിപ്പിടിച്ചശേഷം നിര്‍ബന്ധമായി കഞ്ചാവ് ചുരുട്ട് വലിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍. ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്ന കുതിരയെ വീഡിയോയില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ക്രൂരത കാട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്.

Also read- കോഴിക്കോട് നൂറിലധികം കോഴികളെ തെരുവ് നായകള്‍ കടിച്ചു കൊന്നു

വീഡിയോയില്‍ കാണുന്നവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം എല്ലാ സംഭവങ്ങളും പൊലീസ് എമര്‍ജന്‍സി നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News