നാലായിരം വര്‍ഷം മുമ്പുണ്ടായ അഗ്നിപര്‍വത സ്‌ഫോടനം, കുതിരലാടത്തിന്റെ ആകൃതിയില്‍ ഒരു ദ്വീപ്; അന്റാര്‍ട്ടികയില്‍ നിന്നൊരു വിശേഷം

നാലായിരം വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വത സ്‌ഫോടനത്തില്‍ അന്റാര്‍ട്ടികയില്‍ ഒരു ദ്വീപ് രൂപപ്പെട്ടു. പേര് ഡിസെപ്ഷന്‍ ദ്വീപ്. ഈ ദ്വീപിന്റെ പേരാണ് ഡിസെപ്ഷന്‍ ദ്വീപ്. നാസയുടെ കൃത്രിമ ഉപഗ്രഹമാണ് ഈ ദ്വീപിന്റെ ചിത്രം പകര്‍ത്തിയത്. ടൂറിസ്റ്റുകളുടെ ഫേവറിറ്റ് സ്‌പോട്ട്. 14.5 കിലോമീറ്റര്‍ വ്യാപ്തിയുള്ള ദ്വീപിന്റെ സവിശേഷതകള്‍

മഞ്ഞ് മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കന്‍ പ്രധാന കരയുടെ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. അന്റാര്‍ട്ടിക്കയില്‍ നിന്ന് വ്യത്യസ്തമായ ആകൃതിയുള്ള ഒരു ദ്വീപിന്റെ ചിത്രം മുമ്പ് പകര്‍ത്തിയിട്ടുണ്ട് നാസയുടെ ഒരു കൃത്രിമ ഉപഗ്രഹം. ഡിസെപ്ഷന്‍ ദ്വീപ് എന്നാണ് ഇതിന്റെ പേര്. 14.5 കിലോമീറ്ററാണ് ദ്വീപിന്റെ വ്യാപ്തി. ഏറെ സവിശേഷതകളുള്ള ദ്വീപാണിത്. 2018 മാര്‍ച്ച് 13നാണ് ലാന്‍ഡ്‌സാറ്റ് എട്ട് സാറ്റ്‌ലൈറ്റ് ദ്വീപിന്റെ ചിത്രം പകര്‍ത്തിയത്.

ALSO READ: റെഡ് വൈന്‍ കുടിക്കുമ്പോള്‍ തലവേദന? ശരീരത്തില്‍ സംഭവിക്കുന്നതെന്ത്! ഈ വില്ലനെ തിരിച്ചറിയാം

കുതിരലാടത്തിന്റെ ആകൃതിയുള്ള ഈ ദ്വീപിന്റെ രൂപീകരണത്തിന് കാരണമായ അഗ്നിപര്‍വത സ്‌ഫോടന 30 മുതല്‍ 60 വരെ ക്യുബിക് കിലോമീറ്റര്‍ മാഗ്മയും ചാരവും പുറത്തെത്തിയെന്നാണ് പറയപ്പെടുന്നത്. അതായത് മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കയില്‍ 12,000 വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ അഗ്‌നിപര്‍വത സ്‌ഫോടനമാണിതത്രേ. അന്റാര്‍ട്ടിക്കന്‍ പ്രധാന ദ്വീപില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയുള്ള ഡിസെപ്ഷന്‍ ദ്വീപില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുമ്പോള്‍ വലിയ പ്രാധാന്യമാണ് ഈ ദ്വീപിനുള്ളതെന്ന് പ്രത്യേകം പറയണ്ടേല്ലോ. ഭൗമശാസ്ത്രപരമായി ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ദ്വീപില്‍ പെന്‍ഗ്വിനുകളും സീലുകളും കടല്‍പക്ഷികളും കാണപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News