സംസ്ഥാനത്ത് 1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നു

ഹോർട്ടികോർപ്പ് സംസ്ഥാനത്ത് 1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നു. ഓണത്തിന് മുമ്പ് 250 സ്റ്റോറുകൾ തുടങ്ങുമെന്ന് ചെയർമാൻ എസ് വേണുഗോപാൽ അറിയിച്ചു. ഫ്രാഞ്ചൈസി വ്യവസ്ഥയിലാണ് ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കുന്നത്.

Also Read: ഷാജന്‍ സ്‌കറിയക്ക് വീണ്ടും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ഗുണനിലവാരമുള്ള ഭക്ഷ്യയോഗ്യമായ നാടൻ ഉൽപ്പന്നങ്ങൾ പരമാവധി വിതരണം ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ഉത്പാദിപ്പിക്കുന്ന മൂല്യ വർധിത ഉൽപ്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപന ഉൽപ്പന്നങ്ങളും ഹോർട്ടിസ്റ്റോറുകളിൽ ലഭ്യമാക്കും.

1000 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ ആരംഭിക്കാനാണ് തീരുമാനം. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ എസ് വേണുഗോപാൽ അറിയിച്ചു. കർഷകരിൽ നിന്ന് പച്ചക്കറികളും പഴങ്ങളും മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയ്ക്ക് സംഭരിച്ച് ന്യായവിലയ്ക്ക് ഹോർട്ടി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു.

Also read : പൊന്മാനെ പിടികൂടി ശ്വാസം മുട്ടിച്ചും തൂവലുകളില്‍ പിടിച്ചുവലിച്ചും ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനായി എല്ലാ ജില്ലകളിലും ഹോർട്ടികോർപ്പ് ഫാം ക്ലബുകൾ രൂപീകരിക്കും. ഇത് വഴി നാടൻ ഉൽപ്പന്നങ്ങൾ ശേഖരിക്കാനാണ് തീരുമാനം. കർഷകർക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യുമെന്നും നിലവിൽ12 കോടിയോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളതെന്നും ഹോർട്ടികോർപ്പ് ചെയർമാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News