മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവം; പ്രതിഷേധവുമായി ആശുപത്രി സ്റ്റാഫ് കൗൺസിൽ

പാലക്കാട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. മർദ്ദിച്ചവരെ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രോഗിയെ കാണാൻ എത്തിയ സന്ദർശകൻ ജീവനക്കാരനെ മർദ്ദിച്ചത്.

Also Read: ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റിൽ പേഴ്സ് സൂക്ഷിക്കുന്നവരാണോ നിങ്ങൾ; പതിയിരിക്കുന്ന അപകടവുമായി എം വി ഡി

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിലെ രോഗിയെ കാണാൻ എത്തിയ സന്ദർശകൻ സെക്യൂരിറ്റി ജീവനക്കാരനെ ‘കഴിഞ്ഞ വ്യാഴാഴ്ചയാണ് മർദ്ദിച്ചത്.. പ്രസവ വാർഡിൽ രണ്ടുമണി മുതൽ 5 മണി വരെയാണ് സന്ദർശന സമയം. ഇതിനു മുൻപ് രോഗിയെ കാണാൻ അനുവദിക്കാത്തതിനാലാണ് തനിക്കു നേരെ മർദ്ദനം ഉണ്ടായതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ വിഗ്നേഷ് പറഞ്ഞു.

Also Read: ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവം; യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഓ പി ബഹിഷ്കരണം ഉൾപ്പെടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരക്കാർ പറഞ്ഞു. സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വതിൽ നടന്ന പ്രതിഷേധം ആശുപത്രി സൂപ്രണ്ട് സിമാമു ഉദ്ഘാടനം ചെയ്തു. സമരത്തിൽ ജെ എച് ഐ രാമദാസ്, ഡോക്ടർ വിജി കുര്യൻ, നഴ്സിംഗ് സൂപ്രണ്ട് ഗിരിജ, സിസി സതീശൻ, ഗംഗാധരൻ, ഉമ്മർ ഒറ്റക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News