ഇടുക്കി കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർഎസ്എസ് ആക്രമണം; പ്രതിഷേധവുമായി ആശുപത്രി ജീവനക്കാർ

ഇടുക്കി കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർഎസ്എസ് ആക്രമണത്തിൽ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. ആശുപത്രി ജീവനക്കാർ കുമളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.മെഡിക്കൽ ഓഫീസർ ഡോക്ടർ മീരാ ജോർജ് സമരം ഉദ്ഘാടനം ചെയ്തു.

കുമളി ഒന്നാം മൈലിലെ ഓട്ടോ സ്റ്റാൻഡിലെ തർക്കത്തിൽ പക്ഷം പിടിച്ചെത്തിയാണ് ആർഎസ്എസുകാർ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ  ആക്രമണം അഴിച്ചുവിട്ടത്. ഓട്ടോ സ്റ്റാൻഡിലെ സംഘർഷത്തിൽ പരിക്കേറ്റയാളുടെ മുറിവ് വെച്ചു കെട്ടുന്നതിനിടെയാണ് ഭിന്നശേഷിക്കാരൻ കൂടിയായ നഴ്സിംഗ് അസിസ്റ്റന്റ് സന്തോഷിന് മർദ്ദനമേറ്റത്.ആശുപത്രി ഉപകരണങ്ങൾ ആർഎസ്എസ് പ്രവർത്തകർ തല്ലി തകർത്തു. ഈ സംഭവത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കുമളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സമരം കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മീര ജോർജ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാർക്കും ആശുപത്രിയ്ക്കും സംരക്ഷണം ഉറപ്പുവരുത്താൻ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാവണമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

also read: ‘മോദി സൂത്രശാലിയായ കുറുക്കൻ’; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം

ആശുപത്രി ജീവനക്കാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here