ഗായിക ശാര്‍ദ സിന്‍ഹയുടെ നില അതീവഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ

sharda-sinha

പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹയുടെ നില അതീവ ഗുരുതരം. കഴിഞ്ഞ ദിവസം ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച അവരുടെ ജീവൻ, ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തുന്നത്. ക്യാൻസർ ബാധിതയാണ് അവർ.

പത്മഭൂഷൺ ജേതാവായ 72കാരിക്ക് മജ്ജയെ ബാധിക്കുന്ന ക്യാൻസറാണ് പിടിപെട്ടത്. 2017ലാണ് രോഗബാധ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് സിൻഹയുടെ ഭർത്താവ് ബ്രജ് കിഷോർ സിൻഹ മരിച്ചിരുന്നു. ഈ വർഷം ആദ്യം ഇരുവരും 54-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.

Read Also: മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും; രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്

മൈഥിലി, ഭോജ്പുരി, മഗാഹി എന്നീ ഭാഷകളിൽ പാടുന്ന ശാരദ സിൻഹ ബിഹാറിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞയാണ്. ഛാത്ത് ഉത്സവത്തിനായുള്ള അവരുടെ ഗാനങ്ങൾ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്. ബോളിവുഡ് സിനിമകൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1991ൽ പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News