ബലൂണിന് തീപിടിച്ച് രണ്ട് മരണം

ആകാശത്തേക്ക് പറന്നുയര്‍ന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിക്കും അപകടത്തില്‍ പരുക്കേറ്റു മെക്സിക്കോ സിറ്റിയിലാണ് സംഭവം. സമീപമുള്ള പ്രശസ്തമായ ടിയോതിഹുവാക്കന്‍ പുരാവസ്തു സൈറ്റിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ബലൂണിന് തീപിടിച്ചത്.

Also Read: ചെടികള്‍ ശബ്ദമുണ്ടാക്കും സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ കരയും, കണ്ടെത്തലുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചതോടെ ബലൂണില്‍ സഞ്ചരിച്ചിരുന്നവര്‍ താഴേക്ക് ചാടുകയായിരുന്നു. 39 വയസ്സുള്ള സ്ത്രീയും 50 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ 13 വയസ്സുള്ള പെണ്‍കുട്ടിക്ക്‌ കുട്ടിക്ക് പൊള്ളലേറ്റു. ബലൂണില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്നതും വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News