കേരളത്തിൽ ചൂട് ഉയർന്ന് തന്നെ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ചൂട് ഉയർന്ന് തന്നെ. സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് 12ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലനിൽക്കുന്നത്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഈ മാസം 26 വരെ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, വരും ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയത്.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാര്‍; അധികസുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേന

ഉഷ്ണതരംഗ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും, പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒ‍ഴിവാക്കണമെന്നും, നീർജലീകരണമടക്കമുള്ളവ ഒ‍ഴിവാക്കുന്നതിന് വെള്ളം ധാരളം കുടിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും, ദുരന്തനിവാരണ അതേറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്. 28 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇവിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 4°C കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

Also Read: തെരഞ്ഞെടുപ്പ് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News