മൈഗ്രേന്‍ ഒഴിവാക്കാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ വേദനസംഹാരികളെ ആശ്രയിച്ച് മൈഗ്രേൻ കാരണം തലപുകഞ്ഞ് ഇരിക്കാറുണ്ടോ. എന്നാൽ ഇതാ മൈഗ്രേനിൽ നിന്ന് ആശ്വാസം നേടാൻ ചൂടുവെള്ളം സഹായിക്കുമെന്ന് അവകാശപ്പെടുകയാണ് ഒരു യുവതി.
തലവേദനയുള്ളപ്പോള്‍ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് കുറച്ച് സമയം ഇരുന്നാല്‍ മൈഗ്രേൻ കുറയാൻ സഹായിക്കുമെന്നാണ് യുവതി പറയുന്നത്. വീഡിയോ വൈറലായതോടെ ഇതിന് വിശദീകരണവുമായി ആരോഗ്യവിദഗ്ദരും രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു.
Also Read: കൊവിഡല്ല വില്ലന്‍ ഇവനാണ്..! അപകടകാരിയെ കുറിച്ച് ഞെട്ടിക്കുന്ന ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്
View this post on Instagram
ബെംഗളൂരു മണിപ്പാല്‍ ഹോസ്പിറ്റലിലെ ന്യൂറോളജി ആന്‍ഡ് എപ്പിലെപ്‌റ്റോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ശിവകുമാര്‍ ആർ പറയുന്നത്. ചൂടുവെള്ളത്തിൽ രണ്ട് കാലും മുക്കിവെച്ചാൽ രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം സുഖകരമാക്കാനും സഹായിക്കും. കാലുകള്‍ മുക്കിവച്ച് സുഖകരമായി ഇരുന്ന ശേഷം നെറ്റിയില്‍ തണുത്ത കംപ്രസ് കൂടിവെച്ച് ഇരുന്നാല്‍. മൈഗ്രേന്‍ ആശ്വാസം ലഭിക്കുമെന്നും ഡോക്ടർ പറയുന്നു.
മൈഗ്രേന്‍ കുറയാൻ ചൂടുവെള്ളം സഹായിക്കുന്നതെങ്ങനെ
- പാദങ്ങളിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിന് ചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് സഹായിക്കും. ഇത് തലയിലെ രക്തയോട്ടം ശരിയായിരീതിയിലാക്കാനും സാഹായിക്കും.
- സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരും എക്‌സിമ പോലുള്ള അവസ്ഥയുളളവരും രക്തചംക്രമണ പ്രശ്‌നങ്ങള്‍ ഉള്ളവരും ഈ രീതി ഒഴിവാക്കുന്നതായിരിക്കും നല്ലത്.
Migraine relief Migraine relief
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here