ചൂടുവെള്ളത്തിൽ കുളിക്കുന്നതാണോ അതോ തണുത്തവെള്ളത്തിൽ കുളിക്കുന്നതാണോ ശരീരത്തിന് ആരോഗ്യകരം എന്ന സംശയം എല്ലാവർക്കും കാണും. എന്നാൽ രണ്ട് തരത്തിൽ ഇവ ശരീരത്തെ ബാധിക്കും.
തണുത്തവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ടുള്ള ഗുണം,
രക്തപ്രവാഹം മെച്ചപ്പെടുത്താന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിലൂടെ സഹായിക്കും. ഒപ്പം ശരീരത്തിന് ഉന്മേഷവും ഊര്‍ജവും പ്രദാനം ചെയ്യുവാൻ തണുത്തവെള്ളത്തില്‍ കുളിക്കുന്നതിലൂടെ കഴിയും. ശ്വേതരക്താണുക്കളുടെ ഉൽപാദനം വർധിപ്പിക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ കഴിയും. രോഗപ്രതിരോധ സംവിധാനത്തിന്‍റെ പ്രവർത്തനവും മെച്ചപ്പെടുത്തും.
ചൂടുവെള്ളത്തിൽ കുളിക്കുന്നതു കൊണ്ടുള്ള ഗുണം,
സന്ധി വേദന, ശരീരവേദന തുടങ്ങിയവ മാറ്റാൻ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. കൂടാതെ പേശികളുടെ സമ്മർദ്ദം ഇല്ലാതാക്കാനും കഴിയും. ശരീരത്തിനും മനസിനും കുളിർമ നൽകാനും സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here