തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ പിടിയിൽ

CRIME

തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കഴക്കൂട്ടത്താണ് സംഭവം.ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം.നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി ), സഹോദരനായ വിനീഷ് (കിട്ടു )എന്നിവരാണ് ആക്രമണം നടത്തിയത്.കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.

ALSO READ; സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവം; കടുത്ത നടപടികളിലേക്ക് സർക്കാ‍ർ

വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിയത് തടഞ്ഞപ്പോഴാണ് തൗഫീഖിൻ്റെ കൈയിൽ വെട്ടേറ്റത്.കൈപ്പത്തിയിൽ ഗുരുതരമായി മുറിവേറ്റ തൗഫീഖ് മെഡി. കോളേജിൽ ചികിത്സയിലാണ്.അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി.സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH NEWS SUMMARY: Thiruvananthapuram hotel employee hacked by a gang of gangsters. The incident took place in Kazhakootam. Taufiq Rahman (23), a resident of Venjaramood, a hotel employee, was cut on the hand.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News