ദുബായിലെ ഹോട്ടലിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

Dubai Fire Accident

ദുബായിലെ ഹോട്ടലിൽ തീപിടിത്തം രണ്ട് പേർ മരിച്ചു. ദുബായ് നൈഫിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Also Read: കുവൈത്തിൽ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിർത്തിവെപ്പിച്ചു

തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടൻ ദുബായ് സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here