കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻസിഎച്ച്എം സിടി) നടത്തുന്ന മൂന്നുവർഷ ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ഫെബ്രുവരി 17 മുതൽ 20 വരെ അപേക്ഷ തിരുത്താം.
പന്ത്രണ്ടായിരത്തിലധികം സീറ്റുകള് ഒഴിവുണ്ട്. ഏപ്രിൽ 27നാണ് പ്രവേശന പരീക്ഷ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിൻ്റ് എൻട്ര ൻസ് എക്സാമിനേഷൻ(NCHM JEE 2025) വഴിയാണ് പ്രവേശനം. കേന്ദ്ര സർക്കാർ, പൊതു മേഖല, സംസ്ഥാന സർക്കാരുകൾ, സ്വകാര്യമേഖല എന്നിവയുടെയും 79 ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം.
Also Read: ആടിനെ പട്ടിയാക്കി സാങ്കേതിക സര്‍വകലാശാലയെ തകര്‍ക്കാന്‍ വിവാദ വ്യവസായികളുടെ ശ്രമമെന്ന് സിൻഡിക്കറ്റ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി കോവളം (298 സീറ്റ്), സംസ്ഥാന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ കോഴിക്കോട് (90 സീറ്റ്) എന്നിവിടങ്ങളിൽ ഈ പരീക്ഷ വഴിയാണ് പ്രവേശനം.
സ്വകാര്യ സ്ഥാപനങ്ങളായ മൂന്നാർ കാറ്ററിങ് കോളേജിലും ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് വയനാട്ടിലും (120 സീറ്റ് വീതം) പ്രവേശനം ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here