കർണാടകയിൽ ദളിതർക്ക് ഭക്ഷണം നൽകില്ലെന്ന് ഹോട്ടലുടമയായ യുവതി, ബാർബർഷോപ്പിലും വിലക്കെന്ന് റിപ്പോർട്ട്

കർണാടകയിൽ ദളിതർക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ച് വനിത ഹോട്ടൽ ഉടമ. ഹോട്ടൽ അടക്കേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണത്തെ നൽകില്ല എന്ന് യുവതി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ബെല്ലാരിയിലെ ​ഗുട്ടിനൂർ ​ഗ്രാമത്തിലാണ് സംഭവമെന്നാണ് റിപ്പോർട്ട്. വിവരം ലഭിച്ചതിന് പിന്നാലെ കുരു​ഗോഡ് തഹസിൽദാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

ALSO READ: ‘സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകും’: മന്ത്രി പി രാജീവ്

സമൂഹത്തെ പിറകോട്ട് വലിക്കുന്ന ചിന്താഗതികളിൽ നിന്ന് ജനത പതിയെ പിന്തിരിയുമ്പോഴാണ് കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ വീണ്ടും അരങ്ങേറുന്നത്. അടുത്തിടെ കർണാടകയിലെ ധാർവാഡിലെ ഹോട്ടലുകളിലും സലൂണുകളിലും ദലിതർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News