ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകം, പ്രതികളെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി

കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍, പ്രതികളെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയാണ്, നടക്കാവ് പൊലീസിന് അനുമതി നല്‍കിയത്.

പ്രതികള്‍ക്കായി പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി തള്ളിയ സാഹപര്യത്തിലാണ് അന്വേഷണ സംഘം ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി പൊലിസിന്റെ അപേക്ഷ അംഗീകരിക്കുകയായിരുന്നു. ഷിബിലി, ആഷിഖ് എന്നിവരെ ഈ മാസം 30 ന് കോഴിക്കോട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യും. ഫര്‍ഹാനയെ പാലക്കാട് ജയിലില്‍ ഓഗസ്റ്റ് 1 ന് ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കി.

Also Read: നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസ്; കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കോഴിക്കോട്ട് മജിസ്ട്രേറ്റ് കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. നടക്കാവ് പൊലീസ് അന്വേഷണം ഏറ്റെടുത്ത ശേഷം പ്രതികളെ ആദ്യമായാണ് ചോദ്യം ചെയ്യുക. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ് എന്നും പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു പൊലിസ് കോടതിയില്‍ നല്‍കിയ അപേക്ഷ. മെയ് 18 നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ലോഡ്ജില്‍ വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News