ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ കൊലപാതകം, പ്രതികളെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ കൊലപാതക പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു കിട്ടി. പ്രതികളെ തെളിവെടുപ്പിനായി 6.30 ഓടെ ചെറുതുരുത്തി താഴപ്രയില്‍ എത്തിച്ചു. വാഹനം ഉപേക്ഷിച്ച വീട്ടിലും ഉപയോഗ ശൂന്യമായ കിണറിനു പരിസരത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി

അതേസമയം, സിദ്ദിഖിനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ മുറിയെടുത്ത സിദ്ദിഖിന്റെ അടുത്ത് ആദ്യമെത്തിയത് പ്രതികളില്‍ ഒരാളായ ഫര്‍ഹാനയാണ്. ഇരുവരും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചു. തുടര്‍ന്ന് മുറിയിലെത്തിയ മറ്റൊരു പ്രതിയായ ഷിബിലിയും പരിചയക്കാരനായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു. പെട്ടെന്നു മുറിയിലേക്ക് മൂന്നാമത്തെ പ്രതിയായ ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയതെന്നും പൊലീസ് പറയുന്നു.

ഹണിട്രാപ്പിനായി സിദ്ദിഖിന്റെ നഗ്നചിത്രം എടുക്കാന്‍ മൂന്നുപേരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനില്‍പ്പ് തുടര്‍ന്നപ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണ് പൊലീസിന്റെ നിഗമനം.

സിദ്ദിഖില്‍ നിന്ന് ഏതു വിധേനയും പണം തട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഷിബിലിയും ഫര്‍ഹാനയും ആഷിഖുമെത്തിയതെന്നും പൊലീസ് പറയുന്നു. എന്നാല്‍ കൊല നടന്നതോടെ എടിഎം കാര്‍ഡ് മാത്രമാണ് ലഭിച്ചത്. ഇതില്‍ നിന്ന് 1.37 ലക്ഷം കൈക്കലാക്കുകയും ചെയ്തെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News