കൊച്ചിയിൽ വിനോദസഞ്ചാര സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണമെത്തിച്ച ഹോട്ടൽ അടപ്പിച്ചു. കൊച്ചി കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൻ എന്ന ഹോട്ടലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പും പോലീസും ചേർന്ന് അടപ്പിച്ചത്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യതീരം സ്പെഷ്യൽ സ്കൂളിൽനിന്ന് എറണാകുളത്തേക്കു വിനോദയാത്രയ്ക്കു വന്ന കുട്ടികളും കെയർടേക്കർമാരും ഉൾപ്പെടെ 80 ഓളം പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് മറൈൻ ഡ്രൈവിലെത്തിയത്. അവിടെ നിന്നു സ്വകാര്യ ട്രാവൽ ഏജൻസി ഏർപ്പെടുത്തിയ ബോട്ടിൽ കയറി യാത്ര ചെയ്തു.
ALSO READ; പത്തനംതിട്ടയിൽ കോളേജ് ഹോസ്റ്റലിൽ വിളമ്പിയ സാമ്പാറിൽ പുഴു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
മറൈൻ ഡ്രൈവിൽ ബോട്ടു സവാരി നടത്തുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ബുധനാഴ്ച രാത്രി 9.30 ഓടെ കുട്ടികളും അധ്യാപകരും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. തുടർന്നാണ് പരിശോധനയ്ക്കു ശേഷം ബോട്ടിലേക്ക് ഭക്ഷണം എത്തിച്ച ഹോട്ടൽ അധികൃതർ അടപ്പിച്ചത്.
കൊച്ചി കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൻ എന്ന ഹോട്ടലാണ് അടപ്പിച്ചത്. പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി. ആരുടെയും നില ഗുരുതരമായിരുന്നില്ല. ചികിത്സയിലുണ്ടായിരുന്നവർ വ്യഴാഴ്ച രാവിലെ ആശുപത്രി വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here