മൂര്‍ഖന്‍ പാമ്പിനെ ഓടിക്കാന്‍ വീടിന് തീയിട്ടു, ലക്ഷങ്ങളുടെ നാശനഷ്ടം

മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ നിന്ന് ഓടിക്കാന്‍ തീയിട്ട കുടുംബത്തിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. തീപ്പിടത്തത്തിലൂടെ കുടുംബത്തിന് നഷ്ടമായത് വീടും ഇതുവരെയുള്ള സമ്പാദ്യവുമാണ്. തങ്ങളുടെ വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ ഓടിക്കുന്നതിനായി ചാണകപ്പൊടി കത്തിച്ച് പുകയ്ക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. തീ വീടിനുള്ളിലേക്ക് പടര്‍ന്നതോടെ വീടിനുള്ളിലെ സാധനങ്ങളെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ കത്തിചാമ്പലായി.

READ ALSO:തെലങ്കാന എംപിക്ക് കുത്തേറ്റു; വീഡിയോ

അപ്രതീക്ഷിതമായി വീട്ടില്‍ കണ്ട മൂര്‍ഖനെ ഓടിക്കുന്നതിനായി വീട്ടുകാര്‍ ചാണകപ്പൊടി ഉപയോഗിച്ച് പുകയ്ക്കാന്‍ തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായാണ് വീടിനുള്ളിലേക്ക് തീ പടര്‍ന്നത്. അതിവേഗം തീ പടര്‍ന്നതോടെ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ധാന്യങ്ങളും ഉള്‍പ്പെടെ സകലസമ്പാദ്യങ്ങളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

READ ALSO:ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല; വിവാദ ട്വീറ്റ് വിഷയത്തില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഭാര്യയും അഞ്ചുകുട്ടികളുമടങ്ങുന്നതാണ് രാജ്കുമാറിന്റെ കുടുംബം. തീപ്പിടിത്തത്തില്‍ കുടുംബത്തിന്റെ ഇതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News