ഷോർട്ട് സർക്ക്യൂട്ട്; കാസർഗോഡ് കുണ്ടംകുഴിയിൽ വീടിന് തീപിടിച്ചു

കാസർകോഡ് കുണ്ടംകുഴിയില്‍ വീടിന് തീപിടിച്ചു. മാവിനകല്ലിൽ ഹാലോജി റാവുവിന്റെ വീടിനാണ് തീപിടിച്ചത്. ആളപായമില്ല. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ട് ഉണർന്ന വീട്ടുകാര്‍ ഓടി പുറത്തിറങ്ങി. നാട്ടുകാർ ഓടിയെത്തിയാണ് തീയണച്ചത്. വീട്ടിലുണ്ടായിരുന്ന വരാന്തയിൽ സൂക്ഷിച്ച ടൈല്‍സ് കട്ടിങ് യന്ത്രം, കാടുവെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവയും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. വിറക് പുരയോട് ചേര്‍ന്ന കൂട്ടിലുണ്ടായിരുന്ന കോഴികളും മുയലുകളും ചത്തു. ഒരുലക്ഷത്തോളം രൂപയുടെ നാശ നഷ്ട മുണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണം.

Also Read: കോഴിക്കോട് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മന്ത്രി കെ കൃഷ്ണൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News