തൃശൂരിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

തൃശൂർ ചെന്ത്രാപിന്നിയിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. ചാമക്കാല രാജീവ് റോഡിന് തെക്ക് തൈക്കാട്ട് വീട്ടിൽ ബാലന്റെ ഓടിട്ട വീടാണ് ഭാഗികമായി തകർന്നത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് ഒടിഞ്ഞ് വീടിന് മുകളിലേക്ക് വീണത്.

Also Read; ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം; നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബാലനും ഭാര്യ മൈഥിലിയുമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആറ് മാസം മുമ്പാണ് പഞ്ചായത്തിൽ നിന്ന് അറ്റകുറ്റ പണിക്കായി പണം അനുവദിച്ചതിനെ തുടർന്ന് വീട് നന്നാക്കിയത്. ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതർ സ്ഥലത്തെത്തി.

Also Read; രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News