എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്

കൊല്ലം പോരുവഴിയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പോരുവഴി ഇടക്കാട് കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ എസിയാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. വീടിലുണ്ടായിരുന്ന കട്ടിൽ, രണ്ടു ജനലുകൾ അടക്കമുള്ളവ പൂർണമായും കത്തി നശിച്ചു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.

Also Read; വിവാഹം കഴിഞ്ഞ് ഒരാഴ്ച; കോ‍ഴിക്കോട് ചടങ്ങിനെത്തിയ വീട്ടുകാര്‍ കണ്ടത് ശരീരം മുഴുവന്‍ മുറിവുകളുമായി നില്‍ക്കുന്ന വധുവിനെ, വരന്റെ ക്രൂരത പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News