പത്തനാപുരം കമുകുംചേരി നിവാസികളായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും മാസങ്ങൾക്ക് മുൻപ് പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ ഒരു വാക്ക് കൊടുത്തിരുന്നു. അടച്ചുറപ്പുള്ള ഒരു വീട് വച്ച് നൽകുമെന്ന്. ഇന്ന് ആ വീട്ടിൽ അഞ്ജുവും അർജുനും ആദ്യമായി കാലെടുത്തു വെക്കുമ്പോൾ പറഞ്ഞ വാക്ക് പാലിക്കാനായതിന്റെ സന്തോഷത്തിലാണ് ഗണേഷ് കുമാർ.
ALSO READ: ‘പുതുപ്പള്ളിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്’: ചാണ്ടി ഉമ്മനെ പൊളിച്ചടുക്കി ഫേസ്ബുക്ക് കുറിപ്പ്
കമുകുംചേരിയില്‍ ‘നവധാര’യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അര്‍ജുന്റെ കാര്യം ഗണേഷ് കുമാറിനോട് പറഞ്ഞത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും അന്ന് സുനിത ഗണേഷ് കുമാറിനോട് പറഞ്ഞു. അന്ന് അർജുന്റെ ജീവിതം ഗണേഷ് മനസ്സിൽ കുറിച്ചിട്ടിരുന്നിരിക്കാം, അതുകൊണ്ട് തന്നെ ഇന്ന് ആ കുഞ്ഞിന് ജീവിതത്തിൽ ഒരു പുതിയ വെളിച്ചമുണ്ട്, പ്രതീക്ഷകളുണ്ട്.
ALSO READ: ‘ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ്’ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു
‘ എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും’ എന്നാണ് അർജുനെയും അമ്മയെയും സന്ദർശിച്ച ഗണേഷ് കുമാർ അന്ന് പറഞ്ഞത്. അന്ന് ആ വാക്ക് നൽകിയ സന്തോഷം കൊണ്ട് അർജുൻ ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചത് സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ തരംഗമായിരുന്നു.
ALSO READ: ഒടുവിൽ ഗോപി സുന്ദർ പ്രതികരിച്ചു, മോശം കമന്റിട്ടവന് കൊടുത്തത് കിടിലൻ മറുപടി
താനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, തന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നാണ് വീടിന്റെ തറക്കല്ലിടലിന് ശേഷം ഗണേഷ് പറഞ്ഞത്. മാസങ്ങൾക്കിപ്പുറം അർജുന് ഒരു വീടുയർന്നപ്പോൾ വെറും ‘ഹൌസ്’ അല്ലാതെ ഒരു ‘ഹോം’ കൈമാറിയെന്ന സന്തോഷമാണ് തനിക്കുള്ളതെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. വീടിനൊപ്പം തന്നെ ഒരു സൈക്കിളും അർജുന് ഗണേഷ് കുമാർ സമ്മാനമായി നൽകി. ഇത് സ്വപ്നമാണോ എന്ന് തോന്നിയെന്ന് സമ്മാനമായി കിട്ടിയ സൈക്കിളിനോട് ചേർന്ന് നിന്നുകൊണ്ട് ഏഴാം ക്ലാസുകാരൻ അർജുൻ പറയുമ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ ഗണേഷ് കുമാർ എം എൽ എയ്ക്ക് സ്നേഹാഭിവാദ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here