മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന പ്രതിയുടെ വീട് കത്തിച്ചു. കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീടാണ് കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളരാണ് പ്രതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തി വീട് കത്തിച്ചത്. ഇയാള്‍ക്കെതിരെ കുക്കി വിഭാഗത്തില്‍ നിന്നുള്ളവര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Also Read- മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജി വെക്കണം; സി പി ഐ എം പൊളിറ്റ് ബ്യൂറോ
മെയ് നാലിനാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെയാണ് മെയ്തി വിഭാഗത്തിലുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം നഗ്നരാക്കി റോഡിലൂടെ നടത്തിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കേസിലെ പ്രധാന പ്രതി ഹെറാദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പുറമേ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പീഡനത്തിന് പുറമേ കൊലകുറ്റവും ചുമത്തി. അതേസമയം പ്രതികളെ പതിനൊന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Also Read- മണിപ്പൂരിൽ ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന സംഭവം അതി ദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ
അതേസമയം സംഘര്‍ഷം വീണ്ടും വ്യാപകമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസിനും സായുധ സേനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രണ്ട് സിആര്‍പിഎഫ് ഡിഐജി മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മണിപ്പൂരിലെത്തി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മണിപ്പൂരില്‍ നടന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയമാണെന്നും കലാപത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും എഎ റഹിം എം പി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here