കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

കാളയുടെ കുത്തേറ്റ് ഗ്യഹനാഥൻ മരിച്ചു. കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം. ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്.പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്.

പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻ്റെ ഭാര്യ ഡാർളിക്ക് പരിക്കുണ്ട്.ഇവർ പാലായിലെ സ്വകാര്യശുപത്രിയിൽ ചികിത്സയിലാണ്.ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News