വാടകക്കാരായ അമ്മയെയും മകളെയും വീട്ടിൽ നിന്നിറക്കിവിട്ട ശേഷം വീട്ടിൽ താമസമാക്കി വീട്ടുടമ

തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെയും മകളെയും പുറത്താക്കി വീട്ടുടമ. ലോട്ടറി വിറ്റ് ജീവിക്കുന്ന ശ്രീകലയെയും മകളെയുമാണ് ഇറക്കിവിട്ടത്. ഒരുമാസത്തെ വാടക മുടങ്ങിയതാണ് പുറത്താക്കാൻ കാരണം. തിരുവനന്തപുരം വെടിവച്ചാൻകോവിലിൽ കഴിഞ്ഞ 11 മാസമായി താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് ശ്രീകലയെയും 18 വയസ്സുകാരി മകളെയും വീട്ടുടമ ഇറക്കിവിട്ടത്. ഈ മാസം 30 വരെ വാടക കരാറും നിലനിൽക്കുന്നുണ്ട്. ഒരു മാസത്തെ വാടക മുടങ്ങിയെന്ന കാരണത്താലാണ് വീട്ടുടമ ഇരുവരെയും പുറത്താക്കിയത്.

Also Read; ജീവനക്കാരിയെ ചോദ്യം ചെയ്തു ; ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ

ഇരുവരെയും പുറത്താക്കിയ വീട്ടുടമ വീട്ടിൽ താമസവും ആരംഭിച്ചു. നരുവാമൂട് പൊലീസ് സംഭവസ്ഥലത്തെത്തി. രണ്ടുദിവസം കൂടി വാടക വീട്ടിൽ താമസിക്കാനും, പിന്നീട് സർക്കാറിന്റെ ഷെൽട്ടറിലേക്ക് മാറ്റാമെന്നും പൊലീസ് പറഞ്ഞെങ്കിലും വാടക വീട്ടിൽ തുടരാൻ ശ്രീകലയ്ക്കും മകൾക്കും ഭയമായിരുന്നു. തുടർന്ന് ശ്രീകലയുടെ അയൽവാസിയും സുഹൃത്തുമായ സ്ത്രീയുടെ വീട്ടിലേക്ക് ഇരുവരെയും മാറ്റി.

Also Read; മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News