വാഷിങ്ടൺ ഡിസി കാപ്പിറ്റോളിലെ ഹൗസ് ഓഫീസ് കെട്ടിടങ്ങളിലുള്ള സ്ത്രീകളുടെ ശുചിമുറികൾ ഉപയോഗിക്കാൻ ട്രാൻസ്‌ജെൻഡർ സ്ത്രീകളെ അനുവദിക്കില്ലെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. സ്ത്രീകൾ വസ്ത്രം മാറുന്ന മുറികൾക്കും ലോക്കർ റൂമുകൾക്കും ഇത് ബാധകമാണെന്നും ജോൺസൺ തൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ക്യാപിറ്റൽ, ഹൗസ് ഓഫീസ് കെട്ടിടങ്ങളിലെ വിശ്രമമുറികൾ, വസ്ത്രം മാറുന്ന മുറികൾ, ലോക്കർ റൂമുകൾ എന്നിങ്ങനെയുള്ള എല്ലാ ഏകലിംഗ സൗകര്യങ്ങളും ആ ജൈവ ലൈംഗികതയിലുള്ള വ്യക്തികൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ളതാണെന്നും ട്രാൻസ്ജെൻഡറുകൾക്ക് ഇത് ഉപയോഗിക്കാനാവില്ലെന്നും ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ തൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ഓരോ അംഗങ്ങൾ മാത്രമുള്ള ഓഫീസുകൾക്ക് അതിൻ്റേതായ സ്വകാര്യ വിശ്രമമുറി ഉണ്ടെന്നതും ക്യാപിറ്റലിൽ ഉടനീളം യുണിസെക്സ് വിശ്രമമുറികൾ ലഭ്യമാണെന്നതും ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും മൈക്ക് ജോൺസൺ പറഞ്ഞു. എന്നാൽ, ഹൌസ് സ്പീക്കറുടെ ഈ പ്രസ്താവന ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള എതിർപ്പുകൾ ക്ഷണിച്ചു വരുത്തുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here