ഹൗസ് സര്‍ജന്‍മാരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടേയും സ്റ്റൈപന്റ് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ദന്തല്‍ കോളേജുകളിലേയും ഹൗസ് സര്‍ജന്‍മാരുടേയും റെസിഡന്റ് ഡോക്ടര്‍മാരുടേയും സ്റ്റൈപന്റ് വര്‍ധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്.

Also Read: കണ്ണൂരിൽ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പലിനെതിരെ കെഎസ്‌യു അതിക്രമം

മെഡിക്കല്‍, ദന്തല്‍ വിഭാഗം ഹൗസ് സര്‍ജന്‍മാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വര്‍ഷ മെഡിക്കല്‍, ദന്തല്‍ വിഭാഗം പി.ജി. ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 57,876 രൂപയും രണ്ടാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 58,968 രൂപയും മൂന്നാം വര്‍ഷ ജൂനിയര്‍ റസിഡന്റുമാര്‍ക്ക് 60,060 രൂപയുമാക്കി സ്റ്റൈപന്റ് വര്‍ധിപ്പിച്ചു.

Also Read: ‘ഉണ്ണിത്താനോട് ചോദീര്’, ഇതിലൊന്നും എന്നെ അപായപ്പെടുത്താൻ സാധിക്കില്ല; കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ സുധാകരന്റെ മറുപടി

മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പി.ജി. ഒന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 68,796 രൂപയും രണ്ടാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 70,980 രൂപയും മൂന്നാം വര്‍ഷ സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,164 രൂപയുമാക്കി. മെഡിക്കല്‍ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയര്‍ റസിഡന്റുമാര്‍ക്ക് 76,440 രൂപയും ദന്തല്‍ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയര്‍ റസിഡന്റുമാര്‍ക്ക് 73,500 രൂപയും കോണ്ട്രാക്ട് പോസ്റ്റിംഗ് സീനിയര്‍ റെസിഡന്റുമാര്‍ക്ക് 73,500 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വര്‍ധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News