പാവപ്പെട്ട കുടുംബത്തിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിർമ്മിച്ചു നൽകിയ വീട് മുഖ്യമന്ത്രി പിണറായിവിജയൻ കുടുംബ സമേതം എത്തി പാല് കാച്ചി. ആരോരും ഇല്ലാത്ത അജിതയും ആര്യയും അമൃതയും ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ വരുമാനത്തിലെ ഒരു പങ്ക് മാറ്റിവെച്ചാണ് വീട് നിർമ്മിച്ച് നൽകിയത്.
മുഖ്യമന്ത്രിയും ഭാര്യ കമല ടീച്ചറും ചെറുമകൻ ഇഷാൻവിജയും കൊല്ലം കടയ്ക്കൽ കോട്ടപുറത്തെ മൂന്നംഗ കുടുംബത്തിനൊപ്പം ആര്യാമൃതത്തിലെ അടുക്കളയിൽ പാല് കാച്ചി. നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ മനുഷ്യ സ്നേഹികൾ ഒപ്പം ഉണ്ടെന്ന് അജിതയോടും മക്കളോടും പറയാതെ പറഞ്ഞു. ധൈര്യം പകർന്നു. പിന്നീട് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.
വീടിന്റെ മുറ്റത്ത് മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാൻവിജയ് തെങിൻ തൈ നട്ടു. അജിതയും മക്കൾ അമൃതയും ആര്യയും തങ്ങളെ ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോടും അദ്ദേത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭൂമി നൽകിയ പള്ളിയമ്പലം ജയചന്ദ്രനും നന്ദി അറിയിച്ചു.
Also Read: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും വി ജോയ്
ഡജിപി ഷെയിക് ദർബേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, വിജയൻ, ശ്രീജിത്ത്, ഐ.ജി അജിതാ ബീഗം സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ വരദരാജൻ, എസ് രാജേന്ദ്രൻ തുടങ്ങിയവരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here