കിടപ്പുമുറിയിലെത്തി, ബന്ധുവായ സ്ത്രീയെ പീഡിപ്പിക്കാന്‍ശ്രമം; എതിര്‍ത്തപ്പോള്‍ തലയിടിപ്പിച്ച് കൊന്നു; ബന്ധുവും സുഹൃത്തും അറസ്റ്റിൽ

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 21-കാരനും സുഹൃത്തും അറസ്റ്റില്‍. ചെന്നൈ കൊടുങ്ങയ്യൂരില്‍ ആണ് സംഭവം. ചെന്നൈ സ്വദേശികളായ അഗസ്റ്റിന്‍ അരുണ്‍, ഇയാളുടെ സുഹൃത്ത് സോളമന്‍(22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബന്ധുവായ 48-കാരിയെ അരുണ്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പീഡനശ്രമം ചെറുത്തതോടെയാണ് ഇയാള്‍ സ്ത്രീയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത് അരുണ്‍ ആണെന്നും സംഭവസമയം സോളമനും കൂടെയുണ്ടായിരുന്നതായും വ്യക്തമായത്.

also read; ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; എല്‍ ഡി എഫ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

അതേസമയം, ബന്ധു പണം കടംവാങ്ങിയിരുന്നുവെന്നും ഇത് തിരികെവാങ്ങാനായാണ് അവരുടെ വീട്ടില്‍ പോയതെന്നുമായിരുന്നു അരുണിന്റെ ആദ്യമൊഴി. എന്നാല്‍, സ്ത്രീയെ പീഡിപ്പിക്കാന്‍ശ്രമിച്ചതായും ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നതെന്നും കൂട്ടുപ്രതിയായ സോളമന്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്നാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീ മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതികള്‍ രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അല്പസമയത്തിന് ശേഷം വീട്ടമ്മയുടെ മകന്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയതോടെയാണ് ചോരയില്‍കുളിച്ചനിലയില്‍ മൃതദേഹം കണ്ടത്.

also read; 14 ദിവസം പൊലീസ് എന്ത് ചെയ്തു? മണിപ്പൂർ വിഷയത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News