വീട്ടമ്മയുടെ ഉറക്കംകെടുത്തുന്ന പൂവൻകോഴി; എന്തുചെയ്യണമെന്ന് അറിയാതെ നഗരസഭ കൗൺസിൽ യോഗം

ROOSTER

കോഴിയുടെ കൂവൽ അസഹ്യം, ഉറങ്ങാനാവുന്നില്ല, കൂട് വൃത്തിയായി സൂക്ഷിക്കുന്നില്ല. പരാതിയുമായി വീട്ടമ്മ. കേൾക്കുമ്പോൾ ചിരി വരുമെങ്കിലും സംഭവം നടന്നതാണ്. ഷൊർണൂർ ന​ഗരസഭയിലെ കാരക്കാട് വാർഡ് കൗൺസിലർക്ക് മുന്നിലാണ് വീട്ടമ്മ പരാതിയുമായി എത്തിയത്. പരാതിയിൽ ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം ഉടനടി നടപടിയുമെടുത്തു. കോഴിക്കൂട് വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശവും നൽകി.

ALSO READ: പത്തിയെടുത്ത് മൂർഖൻ; വാട്ടർ മീറ്റർ റീഡിങ്ങ് എടുക്കാൻ എത്തിയ ജീവനക്കാരി കടിയേൽക്കാതെ രക്ഷപ്പെട്ടു

എന്നാൽ അപ്പോഴും വീട്ടമ്മയുടെ പരാതി പൂർണമായും പരിഹരിക്കപ്പെട്ടില്ല. അവർ വീണ്ടും പരാതിയുമായെത്തി. കോഴി കൂവുന്നത് ഉറക്കം കെടുത്തുന്നു. ഇതിന് പരിഹാരം കണ്ടേ മതിയാവൂ. ഒടുവിൽ വിഷയം വാർഡ് കൗൺസിലർ കൗൺസിൽ യോ​ഗത്തിൽ ഉന്നയിച്ചു. കോഴി കൂവുന്നതിന് നമുക്കെന്ത് ചെയ്യാൻ പറ്റുമെന്നായി ഭരണപക്ഷവും പ്രതിപക്ഷവും. എങ്കിലും പരാതിക്കാരിക്ക് ആശ്വസിക്കാം. സ്ഥലത്ത് ചെന്ന് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആരോ​ഗ്യ വിഭാ​ഗത്തോട് ന​ഗരസഭാധ്യക്ഷനും ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കാമെന്ന് കൗൺസിലർക്ക് ഉദ്യോ​ഗസ്ഥർ ഉറപ്പും നൽകി.

ALSO READ: സിനിമാ ചിത്രീകരണത്തിനിടെ സൂര്യയുടെ തലയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News