ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി; ആളപായമില്ല

ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. ആന്ധ്ര സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നത്.

Also Read: ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്ക് 106 വര്‍ഷം കഠിനതടവ്

സമീപത്തെ സ്പീഡ് ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഇവരെ രക്ഷപ്പെടുത്തി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോര്‍ട്ടില്‍ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്‌ബോട്ട് ആണ് മുങ്ങിയത്. മതിയായ രേഖകളില്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News