വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു

വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ്‌ മരിച്ചത്‌. സ്വകാര്യവ്യക്തിയുടെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പെയ്‌ത മഴയിലാണ്‌, സിമന്റുകട്ടകൾകൊണ്ട്‌ കെട്ടിയ മതിൽ ഇടിഞ്ഞത്‌. ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല.

also read; മണിപ്പൂരില്‍ ബോംബുകളും തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി സൈന്യം

മണ്ണും കല്ലും ഇടിഞ്ഞ്‌ വത്സലയുടെ ദേഹത്തേക്ക് ‌പതിച്ചു. സംഭവം കണ്ടവർ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.

also read; നാല് കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News