സ്‌കൂട്ടറിനു പിന്നില്‍ നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു

നിയന്ത്രണം തെറ്റിയ സ്‌കൂട്ടറിനു പിന്നില്‍ നിന്നു വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി സ്വദേശി രമ്യയാണു മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയില്‍ എലവഞ്ചേരി കരിങ്കുളത്തു വച്ചായിരുന്നു അപകടം.

Also Read: തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

വീഴ്ചയില്‍ ടിപ്പറിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണു മരണം. സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News