മൂന്നാറിൽ കാറപകടം; കാറിലുണ്ടായിരുന്നത് പൊലീസുകാരനും വീട് വിട്ടിറങ്ങിയ വീട്ടമ്മയും; പൊലീസ് അന്വേഷണവുമായി എത്തിയപ്പോഴേക്കും മുങ്ങി

നെടുമ്പാശ്ശേരി സ്വദേശിയായ യുവതിയും സുഹൃത്തായ പൊലീസുകാരനും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ ഉപകരണങ്ങള്‍ക്ക് കേടുപാട്. പൊലീസുകാരനൊപ്പം വീട് വിട്ടിറങ്ങിയ വീട്ടമ്മ കാറില്‍ മൂന്നാറിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. അപകടമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ മൂന്നാര്‍ പോലീസ് കേസെടുത്തു.

യുവതിയെ കാണാനില്ലെന്ന് ഇവരുടെ ഭര്‍ത്താവ് നേരത്തെ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതേതുടർന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ മൂന്നാറില്‍ ഉണ്ടെന്ന് മനസ്സിലായത്. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും കടന്നുകളയുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവര്‍ തന്നെയാണ് ഹൈഡല്‍ പാര്‍ക്കില്‍ അപകടം ഉണ്ടാക്കിയതെന്ന് മനസ്സിലായത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News