കുടുംബ വഴക്ക്; ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്, പ്രതിയുടെ ബാഗിൽ നിന്നും വടിവാളും എയർഗണും പിടിച്ചെടുത്തു

ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. പത്തനംതിട്ട പന്തളത്ത് ആണ് സംഭവം നടന്നത്. കടക്കാട് ഉളമയിൽ സീന (46)ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനയുടെ മകളുടെ ഭർത്താവായ കൊല്ലം അഞ്ചൽ സ്വദേശി ഷമീർ (36) ആണ് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഭർതൃമാതാവ് ഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് സൗകര്യം വിനിയോഗിക്കാം

ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് സംഭവം എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സീനയെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഷെമീർ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഗാർഹിക പീഡനത്തിന് കോടതിയിൽ കേസ് നടന്നു വരികയാണ്. മകളുമായുള്ള വിവാഹബന്ധംവേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിലെത്തിയത്.  വീട്ടിൽ എത്തിയ ഷെമീർ ഭാര്യയുമായി വഴക്കിടുകയും ഈ സമയത്ത് ഭാര്യാമാതാവ് ഇടക്ക് കയറുകയും ചെയ്തു. ഈ സമയത്താണ് കുത്തി പരിക്കേൽപ്പിച്ചത്. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: എൽഡിഎഫിനെതിരെ വർഗീയ പ്രചാരണം; നടപടി ആവശ്യപ്പെട്ട്​ ഐഎൻഎൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News