ഹൂസ്റ്റണ്‍ അന്താരാഷ്ട്ര വടംവലിയുടെ കിക്കോഫ് നടത്തി; മത്സരം ജൂണ്‍ 24ന്

ഹൂസ്റ്റണിലെ എച്ച്.കെ.സി.എസ് മൈതാനത്ത് ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വടംവലി മത്സരത്തിന്റെ കിക്കോഫ് എം.എല്‍.എമാരായ മോന്‍സ് ജോസഫും, മാണി സി. കാപ്പനും ചേര്‍ന്ന് നിര്‍വഹിച്ചു.

നാലായിരത്തോളം പേര്‍ പങ്കെടുക്കുന്ന മത്സരം മുഖ്യാതിഥികളായ എംഎല്‍എമാര്‍ വടംവലിച്ചുകൊണ്ടാണ് നിര്‍വഹിച്ചത്. ജൂണ്‍ 24-ന് നടക്കുന്ന വടംവലി മത്സരത്തിന്റെ കിക്കോഫ് ആണ് ഏപ്രില്‍ 27-ന് എം.എല്‍.എമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചത്.

ചടങ്ങിന് പ്രസിഡന്റ് ചാക്കോച്ചന്‍ മേടയില്‍, സെക്രട്ടറി ജിജോ കരോട്ടുമുണ്ടയ്ക്കല്‍, ട്രഷറര്‍ ലൂക്ക് കിഴക്കേപ്പുറത്ത്, ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ ഡാനി രാജു, ജിജു കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ജിക്കു, എച്ച്.കെ.സി.എസ് പ്രസിഡന്റ് തോമസ് ചെറുകര, മാഗ് പ്രസിഡന്റ് ജോജി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ധന്യ രാജു കൃതഞ്ജത പറഞ്ഞു.

ക്ലബ് പ്രസിഡന്റ് ചാക്കോച്ചന്‍ മേടയില്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രഷറര്‍ ലൂക്ക് കിഴക്കേപ്പുറത്ത് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജിജോ കരോട്ടുമുണ്ടയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബേബി മണക്കുന്നേലും മറ്റ് സ്പോണ്‍സര്‍മാരും ക്ലബ് ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News