വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതു പോലെ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള പൊലീസ് പട്രോളിംഗ് ഇനി തിരുവനന്തപുരം നഗരത്തിലും ആരംഭിച്ചു. ട്രാഫിക് പൊലീസിന്റെ പട്രോളിംഗിനായാണ് നഗരത്തില്‍ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡുകള്‍ തുടക്കത്തില്‍ ഉപയോഗിക്കുക. മോട്ടോര്‍ സൈക്കിളുകളും ഫോര്‍ വീലറുകളും ഉപയോഗിച്ച് പട്രോളിംഗ് നടത്താന്‍ ബുദ്ധിമുട്ടുള്ള തിരക്കുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷക്കും, അനധികൃത പാര്‍ക്കിംഗും മറ്റും ഒഴിവാക്കി സുഗമമായ വാഹനഗതാഗതത്തിനും, സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കുന്നതിന് പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്താനും ഹോവര്‍ പട്രോളിംഗ് സംവിധാനം സഹായകമായിരിക്കും.
രണ്ടു ചെറിയ വീലുകളും,ഒരു ഹാന്റിലും നില്‍ക്കുന്നതിനുള്ള പ്ലാറ്റ് ഫോമും അടങ്ങിയതാണ് സെല്‍ഫ് ബാലന്‍സിംഗ് സംവിധാനമുള്ള ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ്. വേഗത്തില്‍ ഈ സംവിധാനം ഉപയോഗിച്ച് പട്രോളിംഗ് നടത്താനും ചെറിയ ഇടറോഡുകളില്‍ പോലും അനായാസം തിരിയാനും ഹോവര്‍ ബോര്‍ഡുകള്‍ക്ക് സാധിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ട് ഇതില്‍ പട്രോളിംഗ് നടത്താന്‍ സാധിക്കും ഹാന്റില്‍ ഇടത്തോട്ടും വലത്തോട്ടും ചരിച്ച് വാഹനത്തിന്റെ ഗതി നിയന്ത്രിക്കാനാകും കൂടാതെ പൊലീസ് ഉദ്യോഗസ്ഥന്റെ ശരീര ചലനങ്ങള്‍ കൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കും ഹോവര്‍ ബോര്‍ഡുകള്‍ക്ക് ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനവും , ബീക്കണ്‍ ലെറ്റും, എല്‍. ഇ.ഡി ഹെഡ് ലൈറ്റും ഉണ്ട്.
20 കിലോ മീറ്റര്‍ വേഗതയിലും120 കിലോ ഭാരം വഹിച്ചു കൊണ്ട് സഞ്ചരി ക്കാനും ഹോവര്‍ ബോര്‍ഡുകള്‍ക്ക് കഴിയും നിലവില്‍ കേരളത്തില്‍ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിച്ചു വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് പട്രോളിംഗിന്റെ ഉദ്ഘാടനം 30.08.2023 വൈകിട്ട് 5 മണിക്ക് മാനവീയം വീഥിയില്‍ തിരുവനന്തപുരം സിറ്റി ഐ.ജി.പി & സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ .നാഗരാജു ചകിലം ഐപിഎസ്, ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഓടിച്ച് പട്രോളിംഗ് നടത്തി നിര്‍വഹിച്ചു. ചടങ്ങില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ( ക്രമസമാധാനം& ട്രാഫിക്) ശ്രീ. നിതിന്‍രാജ്. പി, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശ്രീ. സതീഷ് കുമാര്‍ എം. ആര്‍, ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ ശ്രീ. ഷീന്‍ തറയില്‍ , ശ്രീ. നിയാസ്. പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here