കിടിലന്‍ മുന്തിരി വൈന്‍ വീട്ടിലുണ്ടാക്കിയാലോ

മുന്തിരി വൈന്‍ തയ്യാറാക്കാം

ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ വൈന്‍ മുന്തിരി വാങ്ങിക്കണം. നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം വറ്റുന്നത് വരെ ഒന്ന് ഉണക്കി എടുക്കുക. അതിന് ശേഷം നല്ലപോലെ കഴുകി കൃത്തിയാക്കി ഉണക്കി എടുത്ത ഭരണിയിലേയ്ക്ക് ഈ മുന്തിരി ചേര്‍ക്കുക. ഇതിലേയ്ക്ക് മധുരം എത്രത്തോളം വേണമോ അത്രത്തോളം പഞ്ചസ്സാരയും ചേര്‍ക്കാം. കൂടാതെ, ഒരേ അളവില്‍ പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും കുറച്ച് നുറുക്ക് ഗോതമ്പും ഒപ്പം തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് ഭരണിയുടെ വായ ഭാഗം ഒരു തുണികൊണ്ട് മൂടി ഇരുട്ടുള്ള ഭാഗത്ത് സൂക്ഷിക്കുക.

READ ALSO:കൊതിപ്പിക്കും രുചിയില്‍ ടേസ്റ്റി ചിക്കന്‍ കട്‌ലറ്റ്

ചെയ്യേണ്ടത്

ദിവസേന നിങ്ങള്‍ ഏത് സമയത്താണോ വൈന്‍ ഇട്ടത്, ആ സമയത്ത് ഒരു ഉണങ്ങിയ തവി കൊണ്ട് ഇത് ഇളക്കി കൊടുക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ഒടുപ്പിച്ച് 21 ദിവസം ചെയ്യണം. അതിന് ശേഷം ഈ ഭരണി തുറന്ന് ഒരു തുണിയില്‍ വൈന്‍ അരിച്ച് മറ്റൊരു ഉണങ്ങിയ ഭരണിയിലേയ്ക്ക് വൈന്‍ പകര്‍ത്തി വെക്കാവുന്നതാണ്. അതും രണ്ടാഴ്ച്ച അടച്ച് അനക്കാതെ വെക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് വൈന്‍ ഉപയോഗിക്കാവുന്നതാണ്.

READ ALSO:ചിക്കന്‍ഫ്രൈ ഉണ്ടാക്കുമ്പോള്‍ എണ്ണ പെട്ടന്ന് കരിഞ്ഞുപോകാറുണ്ടോ? എങ്കില്‍ ആദ്യം എണ്ണയില്‍ ഇതുചേര്‍ത്ത് നോക്കു

ശ്രദ്ധിക്കേണ്ടത്

വൈന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വൈന്‍ തയ്യാറാക്കാന്‍ നല്ല വൃത്തിയുള്ള പാത്രങ്ങള്‍ തന്നെ എടുക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ പാത്രത്തില്‍ ഒരു തുള്ളി വെള്ളത്തിന്റെ അംശം പോലും ഉണ്ടാകാന്‍ പാടുള്ളതല്ല. അതുപോലെ തന്നെ, ഇരുട്ടുള്ള ഭാഗത്ത് അധികം ഈര്‍പ്പം തട്ടാത്ത വിധത്തില്‍ വേണം വൈന്‍ എല്ലായ്പ്പോഴും സൂക്ഷിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News