മോദിക്ക് മുന്‍പ് ഇന്ത്യയുടെ ഭരണചക്രം ചലിപ്പിച്ചവരെ അമേരിക്ക സ്വീകരിച്ചിരുത്തിയത് എങ്ങനെ?

കെ. സിദ്ധാര്‍ത്ഥ്

മാദി ഒരു ചുവടു കൂടിവെച്ചുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രൈംടൈം വാര്‍ത്താ ടൈറ്റില്‍. മോദിക്ക് മുമ്പ് ഇന്ത്യയുടെ ഭരണചക്രം ചലിപ്പിച്ചവരെ അമേരിക്ക സ്വീകരിച്ചിരുത്തിയത് എങ്ങനെയാണ്?

Also Read- നരേന്ദ്രമോദിക്ക് വേദി നല്‍കിയത് നാണക്കേട്, അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വനിത അംഗങ്ങള്‍

അമേരിക്കയിലേക്ക് നടത്തുന്ന ആദ്യ സ്റ്റേറ്റ് വിസിറ്റില്‍ യുഎന്നില്‍ യോഗ ചെയ്തും അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ കാത്തും യാത്ര ആഘോഷമാക്കുകയാണ് നരേന്ദ്ര മോദി. മോദി കൂടുന്ന ഇടങ്ങളിലെല്ലാം മോടിയോടെ സ്വീകരണം ഏര്‍പ്പെടുത്താന്‍ ഇന്ത്യക്കാരെ ബസ് വിളിച്ച് കൊണ്ടുവന്ന് ആളെക്കൂട്ടുന്നുമുണ്ട്. എന്നാല്‍, അമേരിക്കക്കാര്‍ ആവേശത്തോടെ വാക്കുകള്‍ക്ക് കാത്ത് നില്‍ക്കുകയും കരഘോഷത്തോടെ സ്വീകരിക്കുകയും ചെയ്ത പ്രധാനമന്ത്രിമാരാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം മുഴുവന്‍.

അമേരിക്കന്‍ ആയുധം വാങ്ങി ആയുധപ്പുര നിറയ്ക്കുന്ന രാജ്യം മാത്രമായി ഇന്ത്യ ചുരുങ്ങിയതിന് മുമ്പുള്ള സമയം. അന്താരാഷ്ട്ര വേദിയില്‍ സാമ്രാജ്യത്വ അജണ്ടക്ക് വരിനിന്ന് വോട്ട് കുത്തേണ്ട ഗതികേടിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്നതിന് മുമ്പുള്ള കാലം. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്ക് അമേരിക്ക നല്‍കിയ സ്വീകരണങ്ങള്‍ ഇന്നത്തേതിലും ഗംഭീരമായിരുന്നു.

Also read- 110 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണ് യുവാവ്; അമ്പരപ്പിക്കും വീഡിയോ

17 വര്‍ഷം നീണ്ട ഭരണ കാലയളവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ലോകത്തിന്റെ ശാക്തികചേരികള്‍ നല്‍കിയത് അളവറ്റ ബഹുമാനം. 1956ല്‍ വാഷിംഗ്ടണില്‍ വിമാനം ഇറങ്ങിയ നെഹ്‌റുവിനെ സ്വീകരിക്കാന്‍ പ്രസിഡന്റ് ഐസനോവര്‍ അയച്ചത് സ്വന്തം വൈസ് പ്രസിഡന്റിനെയും സ്റ്റേറ്റ് സെക്രട്ടറിയെയും. ജോണ്‍ എഫ് കെന്നഡിയുടെ കാലത്ത് നെഹ്‌റുവിനെ സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടെത്തി. വിമാനത്തിനുള്ളിലേക്ക് കയറി നെഹ്‌റുവിനെ സ്വീകരിച്ച് കെന്നഡിയുടെ പ്രോട്ടോക്കോള്‍ ലംഘനം. 1961ല്‍ റോഡ് ഐലന്‍ഡിലെ വിമാനത്താവളത്തില്‍ എത്തിയ നെഹ്‌റു പിന്നീട് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പറന്നത് അമേരിക്കന്‍ പ്രസിഡന്റിനൊപ്പം എയര്‍ഫോഴ്‌സ് വണ്ണില്‍.

1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനൊപ്പം നിന്ന് ഇന്ത്യയെ വിരട്ടാനോങ്ങിയ അമേരിക്കയുടെ ഏഴാം കപ്പല്‍ പടയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് തിരിച്ചോടിച്ചായിരുന്നു ഇന്ദിരാഗാന്ധിയുടെ ഇടപെടല്‍. 1982ല്‍ അമേരിക്കന്‍ മണ്ണില്‍ റൊണാള്‍ഡ് റീഗനെ അടുത്തുനിര്‍ത്തി ഇന്ത്യയുടെ വ്യത്യസ്ത വിദേശനയം ഇന്ദിര വിശദമാക്കിക്കൊടുത്തത് അമേരിക്ക മറക്കാന്‍ വഴിയില്ല. ഏറ്റവും വലിയ മനുഷ്യസംഖ്യയും ഏറ്റവും കുതിക്കുന്ന മാര്‍ക്കറ്റുമുള്ള രാജ്യത്തെ മുന്നില്‍ കണ്ടല്ല, ഇന്ത്യയുടെ രാഷ്ട്രീയ പക്വതയും ചേരിചേരാ ശേഷിയും കണ്ടായിരുന്നു അന്ന് അമേരിക്കന്‍ പ്രസിഡന്റുമാരുടെ അഭിവാദ്യം. ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത ശാസ്ത്രിയും മൊറാര്‍ജിയും നരസിംഹറാവുവും ഗുജറാളും ലോകത്തിന് മുമ്പില്‍ ഇന്ത്യ കാട്ടിക്കൊടുത്ത മികച്ച ഉദാഹരണങ്ങള്‍.

യഥാര്‍ത്ഥ ഇന്ത്യയെ മറച്ചുവെച്ച് വിശ്വഗുരു പട്ടം നേടാനുള്ള നെട്ടോട്ടത്തില്‍ ഇന്ന് ലോകം ചുറ്റുന്നത് നുണകള്‍ മാത്രം എന്ന് വ്യക്തം. മനുഷ്യാവകാശ ലംഘനങ്ങളുടെ മുന്‍കാലത്ത് നിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പുതുകാലത്ത് വാട്‌സ്ആപ്പ് വൈറ്റ് വാഷ് നേരിട്ട് കാണുകയാണ് ഇന്ത്യ. ഒപ്പം, സാമ്രാജ്യത്വവും ഹിന്ദുത്വയും മാത്രം കരുവാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്കസേരയുടെ കാല്‍ക്കല്‍ കഴുത്തൊടിഞ്ഞ് തൂങ്ങുകയാണ് ഇന്ത്യന്‍ ജനാധിപത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News