എഐ ക്യാമറ പിഴ അടക്കേണ്ടത് എങ്ങനെ, എവിടെ?; ആർടിഒ ഓഫീസിൽ അന്വേഷിക്കേണ്ടതില്ല

റോഡുകളിൽ സ്ഥാപിച്ച എ.ഐ. ക്യാമറ വഴി ഗതാഗത ലംഘനം കണ്ടെത്തിയാൽ പിഴത്തുക അടയ്ക്കാനാവുക ഓൺലൈനിലൂടെ പരിവാഹൻ സൈറ്റിലൂടെ മാത്രം. ഇ-ചലാൻ ഡോട്ട് പരിവാഹൻ സെറ്റിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ പിഴയടയ്ക്കാം. പിഴത്തുക എവിടെ അടയ്ക്കണമെന്നറിയാതെ ആർടിഒ  ഓഫീസിൽവരെ നിലവിൽ അന്വേഷണവുമായി ആളുകളെത്തുന്നുണ്ട്.

Also Read: എഐക്യാമറ ഈടാക്കുന്ന പിഴക്കെതിരെ അപ്പീൽ നൽകാം; അതിന് അറിയേണ്ട കാര്യങ്ങൾ

ക്യാമറ നിയമലംഘനം കണ്ടെത്തിയാൽ ഉടമകളുടെ വിലാസത്തിൽ നോട്ടീസ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് മെസേജ്‌ വരും. 30 ദിവസത്തിനകം പിഴയടയ്ക്കണം. ഇല്ലെങ്കിൽ കോടതിയിൽ അടയ്ക്കേണ്ടിവരും. പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനകം ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ അറിയിക്കണം.

Also Read: നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ ഡേറ്റാ സെന്റർ ബാങ്കിലാണ് ദൃശ്യം ശേഖരിക്കുക. അവിടെനിന്ന് ലിസ്റ്റ് ചെയ്ത് ജില്ലാ കൺട്രോൾ റൂമുകളിലെത്തും. ഇവ നാഷണൽ ഇൻഫർമാറ്റിക് സെന്ററിന് കൈമാറി ഇ-ചലാൻ ഉണ്ടാക്കും.

എഐ ക്യാമറ വഴി കണ്ടെത്തുന്ന ഏഴ് ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.

Also Read: നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

നിയമലംഘനവും പിഴയും

1.ഹെൽമെറ്റ് ധരിക്കാതിരിക്കൽ (₹500)
2.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (₹500)
3.മൊബൈൽഫോൺ ഉപയോഗം (₹ 2000)
4.റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ (₹1000)
5.ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര (₹1000)
6. അമിതവേഗം (₹1500)
7.അപകടകരമായ പാർക്കിംഗ്‌ (₹250)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News