‘യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചത്’, വെളിപ്പെടുത്തലുമായി ജനങ്ങൾ; ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ

യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചതെന്ന വെളിപ്പെടുത്തലുമായി ജനങ്ങൾ തന്നെ രംഗത്ത്. ദേശീയ മാധ്യമമായ സ്ക്രോൾ നടത്തിയ അന്വേഷണത്തിലാണ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നടത്തിയ ക്രൂരതകൾ ജനങ്ങൾ തുറന്നു പറഞ്ഞത്. യു.പിയില്‍ ബി.ജെ.പി വളരെ ചെറിയ മാര്‍ജിനില്‍ വിജയിച്ച നിരവധി മണ്ഡലങ്ങളുണ്ട്. ഇവിടെയൊക്കെ എങ്ങനെയാണ് ബി.ജെ.പി വിജയിച്ചതെന്ന് തിരഞ്ഞുപോയ സ്ക്രോളിനോട് ജനങ്ങൾ പറഞ്ഞതാകട്ടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ALSO READ: ‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

ബി.ജെ.പി 2,678 വോട്ടുകള്‍ക്ക് വിജയിച്ച ഫറൂഖാബാദില്‍, തങ്ങളെ വോട്ടുചെയ്യുന്നതില്‍ നിന്ന് ബി.ജെ.പിക്കാര്‍ തടഞ്ഞുവെന്നാണ് ഇവിടെ ജീവിക്കുന്ന സമാജ്വാദി പാര്‍ട്ടി അനുഭാവികള്‍ സ്ക്രോളിനോട് വ്യക്തമാക്കിയത്. മാധ്യമം നടത്തിയ അന്വേഷണത്തിൽ ഇവരുടെആരോപണം ശരിവെക്കുന്ന വോട്ടിങ് ഡാറ്റകൾ ലഭിച്ചിട്ടുമുണ്ട്. യു.പിയിലെ ഫറൂഖാബാദില്‍ 2,678 വോട്ടുകളുടെ മാര്‍ജിനിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. 10 ലക്ഷത്തിലധികം വോട്ടുകളാണ് ഈ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇവിടെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ആളുകൾ വെളിപ്പെടുത്തുന്നു.

‘പോളിങ് ബൂത്തുകളില്‍ നിന്ന് പലരേയും ആട്ടിയോടിച്ചു. വോട്ട് ചെയ്തവരെ തന്നെ മര്‍ദ്ദിച്ചു. അവരില്‍ ഭൂരിഭാഗവും ശാക്യ, യാദവ വോട്ടര്‍മാരായിരുന്നു, അവര്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ വന്നവരായിരുന്നു, സ്ക്രോളിനോട് വോട്ടര്‍മാര്‍ പറഞ്ഞെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: ‘ആമസോണിൽ നിന്ന് ഓർഡർ ചെയ്‌തത്‌ എക്സ്ബോക്സ് കൺട്രോളർ, കിട്ടിയത് മൂർഖൻ പാമ്പ്’, വീഡിയോ പങ്കുവെച്ച് ദമ്പതികൾ

‘അവര്‍ ബി.ജെ.പിക്കാരായിരുന്നു. ‘ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും അവര്‍ക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ മാത്രമേ തിരിച്ച് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് പറഞ്ഞു. വയലില്‍ നിന്ന് ചില വെടിയൊച്ചകളും ഞങ്ങള്‍ കേട്ടു. വഴങ്ങാതിരുന്ന എനിക്ക് മര്‍ദനമേറ്റു. മൂന്ന് ആഴ്ചയോളം ഞാന്‍ ആശുപത്രിയിലായിരുന്നു. വാരിയെല്ലിന് വലിയ പരിക്ക് പറ്റി’, പരശുപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ കര്‍ഷകന്‍ അശോക് യാദവ് സ്ക്രോളിനോട് പറഞ്ഞു.

കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈ വെട്ടിക്കളയുമെന്നുമുള്‍പ്പെടെയുള്ള ഭീഷണികളാണ് വോട്ടര്‍മാര്‍ നേരിടേണ്ടി വന്നുവെന്ന് ജനങ്ങൾ വ്യക്തമാക്കുന്നു. ഒറ്റയ്ക്കും കൂട്ടായും പോളിങ് സ്‌റ്റേഷനിലേക്ക് പോകാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നുവെന്നും, കാരണം ജീവന്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു പലയിടത്തും ഉണ്ടായിരുന്നതെന്നും ജനങ്ങൾ വ്യകതമാക്കുന്നു.

ഇത്തരത്തിൽ നിരവധി വെളിപ്പെടുത്തലുകളാണ് ബിജെപിക്കെതിരെ യുപിയിലുള്ള ജനങ്ങൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈ ഭീഷണികളും മറ്റും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ യുപിയിൽ ബിജെപി ഒരു സീറ്റുപോലും ലഭിക്കാതെ പൂജ്യത്തിലേക്ക് ചുരുങ്ങുമെന്നതാണ് സത്യം. സ്ക്രോൾ നടത്തിയ അന്വേഷത്തിൽ നിന്നും യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയെ ജനങ്ങൾ കയ്യൊഴിയുന്നതിന്റെ തെളിവുകൾ തന്നെയാണ് വ്യകതമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News