ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്; ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

ലോകമെമ്പാടുമായി ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വൈദ്യുത വാഹനങ്ങള്‍ പതിയെ നമ്മുടെ നിരത്തുകള്‍ കീഴടക്കി തുടങ്ങിയെന്ന് പറയാം. ഉയര്‍ന്ന പെട്രോള്‍ വിലയും മറ്റ് ജീവിത ചെലവുകളുടെ വര്‍ധനവുമെല്ലാം ഇവികളുടെ ജനപ്രീതിക്ക് കാരണമായിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വ്വീസുകള്‍ക്ക് കുറഞ്ഞ ചാര്‍ജ് മാത്രമാണുള്ളത്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഒരു കാരണമായിമാറുന്നുണ്ട്.

ALSO READ;പാലക്കാട്‌ ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജുചെയ്യുന്നതിനെക്കുറിച്ചും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഇവി ഉടമകള്‍ക്ക് നല്ല അറിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ALSO READ ; ക്യാൻസർ ദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഗുണമേന്മയുള്ള ചാര്‍ജിംഗ് സ്റ്റേഷനില്‍ നിന്ന് മാത്രം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുക. പ്രശസ്തമായ ചാര്‍ജിംഗ് സ്റ്റേഷന്‍ തിരഞ്ഞെടുക്കുന്നത് വേഗതയേറിയതും കാര്യക്ഷമവുമായ ചാര്‍ജിങ് ഉറപ്പാക്കുക മാത്രമല്ല, വൈദ്യുത പ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ALSO READ; ക്യാൻസർ ദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

വ്യത്യസ്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വ്യത്യസ്ത ചാര്‍ജിങ് ആവശ്യമാണ്.ചാര്‍ജിങ് വോള്‍ട്ടേജ്, കറന്റ്, ഫ്രീക്വന്‍സി എന്നിവ സംബന്ധിച്ച് നിര്‍മ്മാതാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ഇത് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ദീര്‍ഘകാല ഉപയോഗത്തിന് സഹായിക്കുകയും ചെയ്യുന്നു.

ALSO READ; ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു

അതുപോലെ സ്മാര്‍ട്ട് ചാര്‍ജിങ് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ് ചെലവ് ലാഭിക്കാം.അതോടപ്പം ചാര്‍ജിങ് കേബിളുകള്‍ പതിവായി പരിശോധിക്കാന്‍ ശ്രദ്ധിക്കുക.തേയ്മാനമോ കേടുപാടുകളോ ഉണ്ടെങ്കില്‍ മാറ്റി ഉപയോഗിക്കുക. അപകടങ്ങള്‍ തടയുന്നതിനും തടസ്സമില്ലാത്ത ചാര്‍ജിങ്് ഉറപ്പാക്കുന്നതിനും ഇത് പ്രധാനമാണ്. ഇടയ്ക്കിടെയുള്ള ചാര്‍ജിങ് ഒഴിവാക്കുക, കാരണം അവ കാലക്രമേണ ബാറ്ററി ശോഷണത്തിന് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News