ഗുജറാത്തിലെ സാധാരണ വ്യവസായിയിൽ നിന്നും അദാനി എങ്ങിനെ അതിസമ്പന്നരുടെ പട്ടികയിൽ എത്തി? വി കെ സനോജ്

രാജ്യത്തിന്റെ സമ്പത്തിന്റെ 70 ശതമാനത്തിന്‌ മുകളിൽ അതിസമ്പന്നരായ ചെറിയ ശതമാനത്തിന്റെ കൈകളിൽ എങ്ങനെയെത്തിയെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. യുവതയുടെ മാത്രമല്ല രാജ്യത്തിന്റെ ആകെ ചോദ്യമാണിത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ബീച്ചിൽ സംഘടിപ്പിച്ച ആസ്‌ക്‌ പിഎം പ്രധാനമന്ത്രിയോട്‌ നൂറ്‌ ചോദ്യങ്ങൾ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വി കെ സനോജ്‌.

2016 വരെ ഗുജറാത്തിലെ സാധാരണ വ്യവസായി മാത്രമായിരുന്ന അദാനി എങ്ങനെയാണ്‌ ലോകസമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയത്‌. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കുന്ന കുത്തകമുതലാളിമാർക്കെതിരെ നടപടി എടുക്കുമോ?. കൊട്ടിഘോഷിച്ച ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി നീക്കിവച്ച തുകയുടെ 79 ശതമാനവും മോദിയുടെയും അമിത്‌ ഷായുടെയും ചിത്രങ്ങൾ പതിച്ച പ്രചാരണത്തിനായി ചെലവഴിച്ചില്ലേ. സ്‌ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിൽ ലോകത്ത്‌ 149-ാം സ്ഥാനത്തും മാധ്യമസ്വാതന്ത്ര്യത്തിൽ 150-ാം സ്ഥാനത്തേക്കും രാജ്യം എങ്ങനെ പിന്തള്ളപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News