ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച മുണ്ടക്കൈയില്‍ നായ്ക്കളെ ഉപയോഗിച്ച് തിരിച്ചില്‍ തുടരുകയാണ്. എന്താണ് കഡാവര്‍ നായ്ക്കള്‍?
മറഞ്ഞിരിക്കുന്ന മൃതശരീരങ്ങള്‍ മാത്രം കണ്ടെത്താന്‍ ഉപയോഗിക്കുന്നവയാണ് കഡാവര്‍ നായ്ക്കള്‍. മനുഷ്യരുടെ രക്തവും പല്ലും ഉള്‍പ്പെടെ, മനുഷ്യനോട് സാമ്യമുള്ള മറ്റ് ജീവികളുടെ ശരീരഭാഗങ്ങള്‍, തുടങ്ങിയവ ഉപയോഗിച്ചാണ് ഇവയ്ക്ക് പരിശീലനം നല്‍കുക. ശരീരഭാഗങ്ങള്‍ പഴകുംതോറും വിവിധ തരത്തിലുള്ള രാസപദാര്‍ഥങ്ങളാണ് ശരീരഭാഗങ്ങള്‍ പുറപ്പെടുവിക്കുക. ഇത് മണത്ത് മനസ്സിലാക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കുക.
കേരള പൊലീസില്‍ മൂന്ന് കഡാവര്‍ നായകളാണ് ഉള്ളത്. ബെല്‍ജിയന്‍ മെലന്വ വിഭാഗത്തില്‍പ്പെട്ട എയ്ഞ്ചല്‍(ഇടുക്കി), മായ, മര്‍ഫി(എറണാകുളം) എന്നിവ. സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യു വിഭാഗത്തില്‍പ്പെട്ട മാഗി എന്ന നായകൂടി കേരള പൊലീസിന്റെ ഭാഗമായി വയനാട്ടില്‍ എത്തിയിട്ടുണ്ട്. സൈന്യത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെ ഏജന്‍സികളുടെ നായകളും വയനാട്ടില്‍ എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here