ദിവസവും തുണി കഴുകുന്നവരാണോ നിങ്ങള്‍? അലക്ക് കൂടിയാലും പ്രശ്‌നമാണ്, പണി വരുന്നതിങ്ങനെ !

നമ്മള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും തലയണക്കവറുമൊക്കെ ദിവസവും അലക്കുന്ന നിരവധിപ്പേരുണ്ട്. എന്നാല്‍ വസ്ത്രങ്ങളുടെ ആയുസ്സിന് അത് എത്രമാത്രം നല്ലതാണെന്ന് നിങ്ങള്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

Also Read : നിങ്ങളറിയാതെ ബ്ലൂടൂത്ത് ഓൺ ആണോ; എന്നാൽ സൂക്ഷിക്കണം..!

ദിവസവും വസ്ത്രങ്ങള്‍ അലക്കുന്നത് അതിന്റെ മൃദുത്വം നഷ്ടപ്പെടാന്‍ കാരണമാകും. നാം എപ്പോഴുമെപ്പോഴും അലക്കി നശിപ്പിക്കാന്‍ സാധ്യതയുള്ള ഏതാനും വസ്ത്രങ്ങളാണ് താഴെപ്പറയുന്നത്.

ബാത്ത് ടവലുകള്‍ കല്ലിലടിച്ചു കഴുകുന്നത് തോര്‍ത്തിന്റെ മൃദുത്വം നശിപ്പിക്കുകയും അതിന്റെ നാരുകളെ പെട്ടന്ന് നശിപ്പിക്കുകയും ചെയ്യും. മൂന്നുനാലുതവണ ഉപയോഗിച്ചശേഷം മാത്രം ബാത്ത് ടവലുകള്‍ കഴുകുക.ഓരോ തവണ ഉപയോഗിച്ചശേഷവും അയയിലിട്ട് നല്ലതുപോലെ ഉണക്കിയെടുക്കുക

പുതപ്പ് എപ്പോഴും കഴുകുന്നത് അതിന്റെ മൃദ്യുത്വം ഇല്ലാതാക്കുകയും പുതപ്പില്‍ ചുരുണ്ടികൂടിയുറങ്ങാനുള്ള സുഖം നശിപ്പിക്കുകയും ചെയ്യും. മൂന്ന് മുതല്‍ നാല് ആഴ്ചകള്‍ വരെയാകുമ്പോള്‍ മാത്രം പുതപ്പുകള്‍ കഴുകിയാല്‍ മതി.

എല്ലാ ആഴ്ചയിലും ബെഡ്ഷീറ്റ് അലക്കുന്നത് അതിന്റെ ഉപയോഗകാലാവധി കുറച്ചേക്കും. മാസത്തിലൊരിക്കല്‍ കഴുകുന്നതാണ് ബെഡ്ഷീറ്റുകള്‍ക്ക് നല്ലത്. ഏറ്റവും കട്ടി കുറഞ്ഞതും നാച്ചുറലുമായ ഡിറ്റര്‍ജന്റുകള്‍ മാത്രം ബെഡ്ഷീറ്റ് അലക്കാന്‍ ഉപയോഗിക്കുക.

ഡെനിം ഉപയോഗിച്ചാണ് ജീന്‍സുണ്ടാക്കിയിരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് തവണ വരെ ഉപയോഗിച്ചശേഷം മാത്രമേ ഡെനിം വസ്ത്രങ്ങള്‍ കഴുകാന്‍ പാടുള്ളൂ. എപ്പോഴും ഇത് കഴുകിയാല്‍ ഡെനിമിന്റെ ഫൈബറുകള്‍ മുഴുവന്‍ പെട്ടന്ന് ശോഷിച്ചുപോകും.

കാര്‍പറ്റുകള്‍ അമിതമായി ഷാംപൂവില്‍ മുക്കുന്നത് അതിന്റെ ഫൈബറുകള്‍ നശിക്കുന്നതിനും നിറം മങ്ങുന്നതിനും കാരണമാക്കും. 12 മുതല്‍ 18 മാസം വരെ ഉപയോഗിച്ചശേഷമാണ് കാര്‍പെറ്റുകള്‍ കഴുകേണ്ടത്.

രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോഴാണ് തലയണ കഴുകേണ്ടത്. പൊടി, കറ, അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവയില്‍നിന്നും തലയിണയെ സംരക്ഷിക്കാനായി പില്ലോ പ്രൊട്ടക്റ്ററുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അപ്പോള്‍ ഇടയ്ക്കിടെയുള്ള കഴുകല്‍ ഒഴിവാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News