എങ്ങനെയാണ് ഇംപ്ലോഷന്‍ സംഭവിക്കുന്നത്?; ‘ടൈറ്റന്‍’ ദുരന്തത്തിന് പിന്നാലെ ഞൊടിയിടയില്‍ വൈറലായി വീഡിയോകള്‍

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ആഗ്രഹിച്ച് യാത്ര പുറപ്പെട്ട അഞ്ച് പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ‘ടൈറ്റന്‍’ തകര്‍ന്നാണ് അഞ്ച് പേര്‍ മരിച്ചത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു പത്തൊന്‍പതുവയസുകാരനുമുണ്ട്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇംപ്ലോഷന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Also Read- ‘അവന്‍ ഭയന്നിരുന്നു; ടൈറ്റന്‍ യാത്രയ്ക്ക് തയ്യാറായത് പിതാവിനെ സന്തോഷിപ്പിക്കാന്‍’; നോവായി 19കാരന്‍ സുലൈമാന്‍ ദാവൂദ്

‘ടൈറ്റന്‍’ പൊട്ടിത്തെറിച്ച വിവരം പുറത്തുവന്നതോടെ, എന്താണ് ഇംപ്ലോഷന്‍ എന്നും ഇംപ്ലോഷന്‍ സംഭവിക്കുന്നത് എങ്ങനെയാണെന്നുമൊക്കെ തിരഞ്ഞവര്‍ ഏറെയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇംപ്ലോഷന്‍ ചിത്രീകരിച്ച വീഡിയോകളും വൈറലായി തുടങ്ങി. ഒരു റെയില്‍റോഡ് ടാങ്ക് കാറില്‍ വാക്വം ഇംപ്ലോഷന്‍ സംഭവിക്കുന്നതിന്റെ വീഡിയോ ഇത്തരത്തില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

Also Read- ഗര്‍ഭിണിയായ ആരാധികയ്ക്ക് ടോയ്‌ലറ്റില്‍ പോകണം; പരിപാടി നിര്‍ത്തിവെച്ച് പോപ്പ് ഗായകന്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമുദ്രോപരിതലത്തില്‍നിന്ന് നാലു കിലോമീറ്റര്‍ താഴെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പേകടത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂവ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News