ഐപിഎല്‍ താരലേലം എങ്ങിനെ; കളിക്കാരുടെ വില തീരുമാനിക്കുന്നത് ആര്?

ക്രിക്കറ്റ് ലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഐപിഎല്‍ താരലേലം. 2024ലെ താര ലേലം ദുബായില്‍ വച്ചാണ് നടക്കുന്നത്. യുവതാരങ്ങളെ സംബന്ധിച്ച് ക്രിക്കറ്റിലെ ഭാവി പടുത്തുയര്‍ത്താനുള്ള അവസരമാണിത്. സീനിയര്‍ താരങ്ങളെ സംബന്ധിച്ച് നിലനില്‍പ്പും. ബിസിസിഐ പറയുന്ന യോഗ്യതയുള്ള താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. ലേലത്തിന് മുന്‍പു തന്നെ താരങ്ങള്‍ അവരുടെ അടിസ്ഥാന വില തീരുമാനിക്കണം.

Also Read: ഐപിഎല്‍ ലേലം; വിലകൂടിയ താരമായി കമ്മിന്‍സ്, ഹെഡ്ഡും സണ്‍റൈസേഴ്സിലേക്ക്

20 ലക്ഷത്തില്‍ നിന്നുമാണ് ലേലം ആരംഭിക്കുക. കോടികള്‍ കടക്കുന്നതോടും കൂടി ലേലം ചൂടു പിടിയ്ക്കുന്നു. ഒരു കോടി രണ്ടു കോടിക്കുമിടയില്‍ 25 ലക്ഷം വീതം കൂട്ടിയാണ് ലേലം വിളിക്കുക. രണ്ട് കോടിയിക്കു മുകളില്‍ പോകുമ്പോള്‍ 50 ലക്ഷം കൂട്ടി വിളിക്കും. ഈ ലേലത്തിന് ശേഷവും ടീമുകളില്‍ കളിക്കാരുടെ എണ്ണം തികയാതെ വരുകയോ ടീമുകളുടെ കയ്യില്‍ ലേലത്തിനുള്ള പണം അവശേഷിക്കുന്ന സാഹചര്യമോ വന്നാല്‍ പിന്നെയും ലേലം നീളും. ചില താരങ്ങള്‍ക്ക് ടീമുകളിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനുള്ള പ്രത്യേക അവസരവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News