നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയും? നോക്കാം ഈ ടിപ്‌സ്

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് അറിയാന്‍ ഈ ടിപ്‌സ് നോക്കിയാല്‍ മതി.

അമിതമായി ചൂടാകല്‍: ഗെയിമിംഗ് അല്ലെങ്കില്‍ വീഡിയോ സ്ട്രീമിംഗ് പോലുള്ള സമയങ്ങളില്‍ ഫോണുകള്‍ സ്വാഭാവികമായും ചൂടാകാം, നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ അമിതമായി ചൂടാകുന്നത് ഒരുപക്ഷേ ഹാക്കിംഗ് കാരണമായിരിക്കാം .

ഫോണിന്റെ പ്രവര്‍ത്തനം സാവധാനമാകുന്നത്: ഫോണിന്റെ മോശം പ്രകടനം, മന്ദത, ബാറ്ററി ഉപയോഗം എന്നിവ ഹാക്കിംഗ് ശ്രമത്തിന്റെ സൂചനയാകാം.

READ ALSO:ഏറെ നാളുകൾക്ക് ശേഷം താഴേക്ക്; സ്വർണവിലയിൽ ഇടിവ്

അസാധാരണമായ പെരുമാറ്റം: ഇടയ്ക്കിടെയുള്ള ആപ്പുകളുടെ ക്രാഷുകള്‍, ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടല്‍, ക്രമരഹിതമായ റീബൂട്ടുകളും ഷട്ട്ഡൗണുകളും പോലുള്ള വിചിത്രമായ രീതിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് അപകട സൂചനയാകാം.

വിചിത്രമായ പോപ്പ്-അപ്പുകള്‍: വ്യാജ വൈറസ് അലേര്‍ട്ടുകള്‍,മറ്റ് ഭീഷണി സന്ദേശങ്ങള്‍ എന്നിവയുടെ അറിയിപ്പുകള്‍ ലഭിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കുക.

നിങ്ങളുടെ ആപ്പുകള്‍ പരിശോധിക്കുക: നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ ആപ്പുകളുടെ ലിസ്റ്റ് പരിശോധിച്ച് പരിചിതമല്ലാത്തവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡുകള്‍ക്കായി ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വസനീയമായവ മാത്രം ഉപയോഗിക്കുക.

ഗ്യാലറി പരിശോധിക്കുക: നിങ്ങള്‍ പകര്‍ത്താത്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ ഗാലറിയില്‍ കണ്ടെത്തുകയാണെങ്കില്‍, ജാഗ്രത പാലിക്കുക. കാരണം അത് നിങ്ങളുടെ ക്യാമറയിലേക്കുള്ള അനധികൃത ആക്സസിനെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, ഫോണിന്റെ ഫ്‌ലാഷ് പെട്ടെന്ന് സജീവമാക്കുന്നത് റിമോട്ട് കണ്‍ട്രോളിനെയും സൂചിപ്പിക്കുന്നു.

READ ALSO:ഫ്ളാക്സ് സീഡ് ചില്ലറക്കാരനല്ല; അറിയാനുണ്ട് ഏറെ..

ബാറ്ററി ചോരുന്നുണ്ടോ?

ഹാക്ക് ചെയ്യപ്പെട്ട ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അസാധാരണമായ ബാറ്ററി ചോര്‍ച്ചയാണ്. ഫോണിന്റെ ബാറ്ററി അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലോ കൂടുതല്‍ തവണ ചാര്‍ജ് ചെയ്യേണ്ടി വരികയാണെങ്കിലോ, സുരക്ഷയെ ബാധിക്കുന്ന ആപ്പോ, സോഫ്‌റ്റ്വെയറോ ഉള്ളതിന്റെ സൂചനയാണ്.

വര്‍ദ്ധിച്ച ഡാറ്റ ഉപയോഗം: നിങ്ങളുടെ മൊബൈല്‍ ഡാറ്റ ഉപയോഗം പെട്ടെന്ന് കുതിച്ചുയരുകയാണെങ്കില്‍, അത് തട്ടിപ്പ് ആപ്പുകളോ, ഡാറ്റ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറോ കാരണമായിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News