ഇന്ത്യയില്‍ എത്ര രാജ്യങ്ങളുണ്ടെന്ന് യുട്യൂബറുടെ ചോദ്യം; കോളേജ് വിദ്യാര്‍ഥിയുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കബളിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലെ പ്രധാന ഐറ്റമാണ്. അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളേജ് വിദ്യാര്‍ഥിയോടായിരുന്നു ചോദ്യം.

Also Read: ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

ഇന്ത്യയില്‍ എത്ര രാജ്യങ്ങളുണ്ടെന്ന യുട്യൂബറുടെ ചോദ്യത്തിന് 300 എന്നായിരുന്നു വിദ്യാര്‍ഥിയുടെ ഉത്തരം. ബിഎ തേര്‍ഡ് ഇയറിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഉത്തരം പറഞ്ഞത്. ഉത്തരം കേട്ട് സോഷ്യല്‍ മീഡിയ ഞെട്ടിയിരിക്കുകയാണ്.

ചോദ്യം കെട്ട് കണ്‍ഫ്യൂഷനിലായ പെണ്‍കുട്ടി ഇന്ത്യയിലെന്നോയെന്ന് തിരിച്ചുചോദിക്കുന്നുണ്ട്. തലചൊറിഞ്ഞുകൊണ്ട് ഉത്തരം പറഞ്ഞതാകട്ടെ 300 എന്നും. ഇന്ത്യയെന്നത് ഒരു രാജ്യമാണെന്നും ലോകത്ത് തന്നെ 195 രാജ്യങ്ങളേയുള്ളൂവെന്നും അതില്‍ തന്നെ യുഎന്‍ അംഗീകരിച്ചത് 193 എണ്ണമേയുള്ളൂവെന്നും അറിയാതെയായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News